ഷാര്‍ജയില്‍ എയര്‍ ബലൂണ്‍ തകര്‍ന്നുവീണ് ആറ് പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഷാര്‍ജയില്‍ എയര്‍ ബലൂണ്‍ തകര്‍ന്നുവീണ് ആറ് പേര്‍ക്ക് പരിക്ക്

ഷാര്‍ജ: ഷാര്‍ജയില്‍ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്നുവീണ് ആറ് വിനോദസഞ്ചാരികള്‍ക്കു പരിക്കേറ്റു. അല്‍ മാദാമിനടുത്തുള്ള മരുഭൂമിയിലാണ് അപകടമുണ്ടായത്. വിദേശികളായ വിനോദസഞ്ചാരികള്‍ക്കാണു പരിക്കേറ്റതെന്ന് മധ്യമേഖല പോലീസ് ഡയറക്ടര്‍ കേണല്‍ ബിന്‍ ദര്‍വീശ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ കാറ്റോ ബലൂണിന്റെ തകരാറോ ആയിരിക്കും അപകടകാരണമെന്നു പോലീസ് പറഞ്ഞു. എന്നാല്‍ വിശദമായ അന്വേഷണത്തിലുടെ മാത്രമേ ശരിയായ കാരണം അറിയാന്‍ സാധിക്കുകയുള്ളുവെന്നും അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ദര്‍വീശ് പറഞ്ഞു.

0Shares