ശ്രീലങ്കന്‍ യുവതിയും മലചവിട്ടി; തെളിവായി ചിത്രം പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീലങ്കന്‍ യുവതിയും മലചവിട്ടി; തെളിവായി ചിത്രം പുറത്ത്

ശബരിമല: ശ്രീലങ്കയില്‍ നിന്നെത്തിയ യുവതിയും മലചവിട്ടിയതായി റിപ്പോര്‍ട്ട്. ഇവര്‍ ഭക്തര്‍ക്കൊപ്പം ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശബരിമലിയിലെ സി.സി.ടി.വിയിലെ ദൃശ്യമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദര്‍ശനം നടത്തി മടങ്ങിയത്. ഭര്‍ത്താവുള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് ദര്‍ശനത്തിനെത്തിയത്. ഇവര്‍ ദര്‍ശനം നടത്തിയെന്ന് ആദ്യം മുതല്‍ അഭ്യൂഹം പടര്‍ന്നിരുന്നു. എന്നാല്‍ ആക്രമണ ഭയം മൂലം സ്ത്രീ തന്നെ പിന്നീട് ഇത് നിഷേധിക്കുകയായിരുന്നു.ദര്‍ശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടംവരെ എത്തി തിരിച്ചിറങ്ങിയെന്നും പോലീസ് തിരിച്ചയച്ചുമെന്നുമാണ് ഇവരുടെ ഭര്‍ത്താവ് അറിയിച്ചത്. 47 വയസുകാരി ശശികല ദര്‍ശനം നടത്തിയെന്ന് ചില ദേശീയ ചാനലുകള്‍ വ്യാഴാഴ്ച രാത്രി വാര്‍ത്ത നല്‍കിയിരുന്നു. പിന്നീട് വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

0Shares