Trending News





പോത്തൻകോട്: കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. മാതാവ് സുരിത കുറ്റം സമ്മതിച്ചു. സംഭവത്തിൽ സുരിതയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോയി കിണറ്റിലെറിഞ്ഞെന്ന് മൊഴി നൽകി. സാമ്പത്തിക പ്രതിസന്ധി, മാനസിക പ്രശ്നങ്ങൾ, കടുത്ത വിഷാദം തുടങ്ങിയവയാണ് കൊലപാതകത്തിൻ്റെ കാരണമെന്ന് പൊലീസ് പറയുന്നു.
Also Read
കുഞ്ഞിനെ കാണാനില്ലെന്ന് സുരിതയാണ് പിതാവിനെ അറിയിച്ചത്. തുടർന്ന് ഭർത്താവ് സജിയെ വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സജി മൂന്ന് മണിയോട് കൂടി പോത്തൻകോട് പൊലീസിനെ സമീപിക്കുക ആയിരുന്നു.

പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഇതിനിടെയാണ് കുഞ്ഞിൻ്റെ ടവ്വൽ കിണറിൻ്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയത്.
തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സുരിത കുറ്റം സമ്മതിച്ചത്. ഏകദേശം രണ്ടു മണിയോടുകൂടി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വീടിൻ്റെ പുറകിലുള്ള കിണറിൽ എറിയുകയായിരുന്നു.

Sorry, there was a YouTube error.