ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ സ്ഫോടനം; കൊല്ലപ്പെട്ടവരിൽ കാസർകോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനിയും

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ സ്ഫോടനം; കൊല്ലപ്പെട്ടവരിൽ കാസർകോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനിയും

കൊളംബോ: ഈസ്റ്റര്‍ ദിനമായ ഇന്ന് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളില്‍
ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ് റസീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനോടോപ്പം വിനോദയാത്രക്കായി കൊളംബോയില്‍ എത്തിയതായിരുന്നു ഇവര്‍. ഷാംഗ്രില ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്.

വിവിധയിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരയില്‍ ഇതുവരെ കൊളംബോയില്‍ 99 പേര്‍ കൊല്ലപ്പെട്ടു. 266 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഈ സാചര്യത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രംസിംഗേ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

0Shares