
വര്‍ക്കല : ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ കത്തിച്ച പടക്കത്തിലെ തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. തച്ചന്‍കോണത്ത് നല്‍കിയ സ്വീകരത്തിനിടെയാണ് അണികള്‍ പടക്കം പൊട്ടിച്ചത്. പടക്കത്തിലെ തീ ക്ഷേത്ര പുരയിടത്തിലെ ഉണങ്ങിക്കിടന്ന വാഴത്തോട്ടത്തിലേയ്ക്ക് പടരുകയായിരുന്നു

തോട്ടത്തിന് സമീപത്തെ ഗോഡൗണിലേയ്ക്ക് പടരും മുന്‍പേ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. സ്വീകരണം കഴിഞ്ഞ് സ്ഥാനാര്‍ത്ഥിയും അണികളും മടങ്ങിയതോടെ തീ ആളിപ്പടര്‍ന്നു. ഇത് കണ്ട ഉടന്‍ തന്നെ സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കുകയായിരുന്നു.
