
മൊഗ്രാൽ പുത്തൂർ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലും കാസർഗോഡ് സബ്ജില്ലാ കായിക മേളയിലും കഴിവ് തെളിയിച്ച മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ യുവ പ്രതിഭകളെ ഡിഫെൻസ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് മൊഗർ ആദരിച്ചു.
ശാസ്ത്ര മേളയിൽ യു.പി.വിഭാഗം വർക്കിംഗ് മോഡലിൽ ഡ്രിപ്പ് ഇറിഗേഷന്റെ നൂതന സാധ്യതകൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയ സ്നേഹ യു. നിഷ.പി, ഹൈ സ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ മൂന്നാം സ്ഥാനം നേടിയ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനും 24 മണിക്കൂറും ഉർജ്ജം ഉല്പാദിപ്പിച്ച് കടൽ ജലം ശുദ്ധീകരിച്ച് ദൗർലഭ്യം നേരിടുന്ന മരുഭൂമിയിൽ വരെ കൃഷി സാധ്യമാക്കുന്ന സന്ദേശം നൽകുന്ന മാതൃക അവതരിപ്പിച്ച തൻസീഹ നസ്റീൻ, റുഖിയ ഹിബ, എൽ.പി. വിഭാഗം സോഷ്യൽ സയൻസ് കളക്ഷനിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് റഹീസ്, ഫാത്തിമ.എം, യു.പി. വിഭാഗം ഗണിതം പസിലിൽ എ ഗ്രേഡ് നേടിയ ആസിയാ റിസ, ഹൈസ്കൂൾ വിഭാഗം സയൻസ് പ്രോജക്ടിൽ വിജയികളായ നിഷ യു, രശ്മിത, സബ് ജില്ല കായികമേളയിൽ ബ്രോഡ് ജമ്പിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ബാസിൽ, ലോങ് ജമ്പിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്‌ഫർ എന്നിവരെ ആണ് ഡിഫൻസ് മൊഗർ ആദരിച്ചത്.
മൊഗ്രാൽ പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മുജീബ് കമ്പാർ, നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ മിഷാൽ റഹ്മാൻ സ്കൂൾ ഹെഡ് മാസ്റ്റർ, അബ്ദുല്ല കല്ലുവളപ്പ്, ഷെരീഫ് കല്ലുവളപ്പ്, ഷെരീഫ് എം.എസ്, ഫസൽ പി.എസ്, സഫ്വാൻ കുദിർ, അബ്ദുല്ല അല്ലി, സിറാജ് എം ജെ, മുനീർ എം.എം, അൻസാബ്, മാഹിൻ കുന്നിൽ , മുജീബ് സി.എച്, അംസു മേനത്തു എന്നിവർ ഉപഹാരം നൽകി. സഫ്വാൻ, ദീപേഷ് മാസ്റ്റർ, സൈദലവി മാസ്റ്റർ സംസാരിച്ചു. സ്പോണ്സർമാരായ കല്ലുവളപ്പ് ബ്രദേഴ്സിന് സഫ്വാൻ കുദിർ നന്ദി അറിയിച്ചു.
