ശബരിമല സ്ത്രീ പ്രവേശനം; കാസര്‍കോട് ജില്ലയിലും പ്രതിഷേധം ശക്തമാവുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല സ്ത്രീ പ്രവേശനം; കാസര്‍കോട് ജില്ലയിലും പ്രതിഷേധം ശക്തമാവുന്നു

കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശത്തിന് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കാസര്‍കോട് ജില്ലയിലും പ്രതിഷേധം ശക്തം. ബി.ജെ.പി യുവമോര്‍ച്ച സമരത്തോടപ്പം തന്നെ അയ്യപ്പ ഭക്തന്മാരും തെരുവിലിറങ്ങി. ഇന്നലെ നുള്ളിപ്പാടി അയ്യപ്പ ഭജന മന്ദിരത്തില്‍ പ്രതിഷേധ ജ്വലയില്‍ വിശ്വാസികളുടെ പ്രവാഹമായിരുന്നു. സന്ധ്യയോടെ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ പ്രതിഷേധത്തിന്റെ അലകടല്‍ തീര്‍ത്തു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡന്റ് സദാനന്ദറൈ, ടി.ചന്ദ്രന്‍, ധനഞ്ജയന്‍സ മധൂര്‍, അഞ്ജു ജോസ്ടി, എ.പി.ഹരീഷ് കുമാര്‍, ഗണപതി കോട്ടക്കണി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares