തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമലയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടെന്നും ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കാനം പറഞ്ഞു. കര്‍ശന സാഹചര്യമുള്ള സ്ഥലത്ത് ചിലപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വരും.
ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നട അടച്ചതിന് ശേഷം മല കയറിയതുകൊണ്ടാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നും കാനം പറഞ്ഞു. പൊലീസ് നിര്‍ദേശം മറികടന്ന് സന്നിധാനത്തെത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത് കേന്ദ്ര സര്‍ക്കാരിൻ്റെ നിര്‍ദ്ദേശപ്രകാരമെന്ന് കാനം രാജേന്ദ്രന്