ലണ്ടന്‍: ഇന്ത്യ എക്കാലവും ബ്രിട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ സൗഹൃദം ഊട്ടിയുറപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് കരുതുന്നതായും തെരേസ മെയ് പറഞ്ഞു. ശക്തമായ അടിത്തറയുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ബ്രിട്ടനും. ചര്‍ച്ചകളിലൂടെ സഹകരണം മെച്ചപ്പെടുത്തി ഈ അടിത്തറ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് യൂറോപ്പിനു പുറത്തേക്കുള്ള ഒരു ചര്‍ച്ചയ്ക്ക് ആദ്യമായി താന്‍ തയ്യാറെടുക്കുന്നത് എന്നും ബ്രിട്ടണ്‍ പ്രധാനമന്ത്രി പറഞ്ഞു.



മൂന്ന് ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ദില്ലിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയു മായി കൂടിക്കാഴ്ച നടത്തുന്ന തെരേസ മെയ് നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്ക്കും.