വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപക അക്രമം; ഉളിയത്തടുക്കയില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപക അക്രമം; ഉളിയത്തടുക്കയില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഉളിയത്തടുക്ക ടൗണില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എച്ച്.എ അബൂബക്കര്‍, സെക്രട്ടറി കെ സഞ്ജീവ റൈ, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി, അശോക് നമ്പ്യാര്‍, അബ്ദുല്‍റഹ്മാന്‍, യു ആര്‍ സുരേഷ്, നാരായണ, ജമീല അഹമ്മദ്, അബ്ദുല്‍റഹ്മാന്‍ ഉഡുപ്പി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

0Shares