വോളിബാള്‍ താരം നിഖിലിനു കൈത്താങ്ങായി കബഡി ലൈവ് 24 വാട്‌സപ്പ് കൂട്ടായ്മ

  • Post category:local news
  • Reading time:1 min read
You are currently viewing വോളിബാള്‍ താരം നിഖിലിനു കൈത്താങ്ങായി കബഡി ലൈവ് 24 വാട്‌സപ്പ് കൂട്ടായ്മ

നീലേശ്വരം: നട്ടെല്ലിനു അസുഖം കാരണം തിരുവന്തപുരം ആര്‍.സി.സി യില്‍ ചികിത്സയിലുള്ള കേരളാ യൂത്ത് വോളി താരം കിനാനൂര്‍ പെരിയങ്ങാനത്തെ നിഖിലിനെ സഹായിക്കാന്‍ കബഡി ലൈവ് 24 വാട്‌സപ്പ് കൂട്ടായ്മ സഹായധനം സ്വരൂപിച്ചു. ശേഖരിച്ച തുകയായ 46,200 രൂപ ചന്തു ഓഫീസര്‍ വോളിബാള്‍ അക്കാദമിയില്‍ വെച്ച് നിഖിലിന്റെ അച്ഛന്‍ ബാലകൃഷ്ണനു കൈമാറി.

ചടങ്ങ് കരിന്തളം കിനാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് വി.വി വിജയകുമാറിന്റെ അധ്യക്ഷനായി. 24 കൂട്ടായ്മ കബഡി ലൈവ് 24 വാട്‌സപ്പ് അംഗങ്ങളായ ഗിരീഷ് കുക്കു, വിച്ചു കൊടവലം, പ്രശോഭ് ഉമേശ് നഗര്‍, അനില്‍ അണിഞ്ഞ, രാജീവ് കോയാംപുറം, ആര്‍.കെ കുതിരക്കോട്, പ്രദീപ് പെരുമ്പള, അരുണ്‍ പിലിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.വി സന്തോഷ് കുമാര്‍ സ്വാഗതവും പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

0Shares