കോട്ടയം: വിശ്വ വിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ (84) അന്തരിച്ചു. ഖബറടക്കം വെള്ളിയാഴ്ച തലയോലപ്പറമ്പില്‍ നടക്കും. സ്വന്തം ജീവിതത്തിലെ ഓരോ രസകരമായ അനുഭവങ്ങളെയും കോര്‍ത്തിണക്കി എഴുതുന്നത് ബഷീര്‍ എന്ന എഴുത്തുകാരന്റെ പ്രത്യേകതയായിരുന്നു. വൈക്കം തലയോലപ്പറമ്പിലെ മണ്ണും മനുഷ്യരും പക്ഷി മൃഗാദികളുമൊക്കെ ബഷീര്‍ കൃതികളില്‍ നിറഞ്ഞു നിന്നിരുന്നു. സഹോദരന്‍ അബൂബക്കറും അക്കൂട്ടത്തില്‍ ഒരു കഥാപാത്രമായിരുന്നു.
