കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ വെള്ളിക്കോത്ത് സ്വദേശി കലാമണ്ഡലം ഗോപാലകൃഷ്ണനും സംഘവും സ്വിറ്റ്സര്‍ലന്റിലേക്ക്. മൂന്നു ദിവസങ്ങളിലായി അവിടെ നടക്കുന്ന ഇന്ത്യ ഫെസ്റ്റിവലില്‍ സംഘം കഥകളിയും കഥകളി ഡമോണ്‍സ്ട്രേഷനും വര്‍ക് ഷോപ്പും നടത്തും. അഞ്ചിന് സെന്റഗാലര്‍, ആറിന് ബേസല്‍, ഏഴിനു ബൈര്‍ണെ എന്നീ നഗരങ്ങളിലാണു പരിപാടി.
മഹാകവി പി യുടെ മകള്‍ എം.രാധമ്മയുടെയും സ്വാതന്ത്ര്യസമര സേനാനി പരേതനായ പി.ശങ്കരന്‍ നായരുടെയും മകനാണ് ഗോപാലകൃഷ്ണന്‍. കലാമണ്ഡലം ഉദയകുമാര്‍ (ചെറുതുരുത്തി), കലാമണ്ഡലം ശിവദാസന്‍ (പട്ടാമ്പി), മഹേന്ദ്രന്‍ (കൂത്തുപറമ്പ്), കലാമണ്ഡലം അരവിന്ദ് (കോഴിക്കോട്), കലാമണ്ഡലം മുരളീധരന്‍ (പാലക്കാട്), സദനം വിവേക് (എറണാകുളം) എന്നിവരും സംഘത്തിലുണ്ട്. ഞായറാഴ്ച വൈകീട്ട് യാത്ര തിരിക്കും.
വെള്ളിക്കോത്ത് സ്വദേശി കലാമണ്ഡലം ഗോപാലകൃഷ്ണനും സംഘവും സ്വിറ്റ്സര്‍ലന്റിലേക്ക്