വെന്റിലേറ്ററിൻ്റെ സഹായവും ഫലിച്ചില്ല; ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സൗത്ത് ചിത്താരി സ്വദേശി മരണത്തിന് കീഴടങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing വെന്റിലേറ്ററിൻ്റെ  സഹായവും ഫലിച്ചില്ല; ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സൗത്ത് ചിത്താരി സ്വദേശി മരണത്തിന് കീഴടങ്ങി

ഷാര്‍ജ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരണപ്പെട്ടു. സൗത്ത് ചിത്താരിയിലെ ഹസ്സന്റെ മകന്‍ മുഹമ്മദ് കുഞ്ഞിയാ(44)ണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുഹമ്മദ് കുഞ്ഞി സൈക്കിളില്‍ സഞ്ചരിക്കവേ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദിനെ ഷാര്‍ജ അല്‍ ഖാസിമി പ്രവേശിപ്പിച്ചിരുന്നു. ഇതുവരെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി വന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്.25 വര്‍ഷമായി ഷാര്‍ജയില്‍ കട നടത്തിവരികയായിരുന്നു. രണ്ട് മാസം മുമ്പ് പള്ളിക്കര തൊട്ടിയില്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയിരുന്നു. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്വിമ, ഫഹീമ. സഹോദരങ്ങള്‍: ലത്തീഫ് (ഷാര്‍ജ), ഷാഹുല്‍, സുബൈദ, ഫൗസിയ. അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അഹമ്മദ് സാഹിബിന്റെ ഭാര്യ സഹോദരനാണ്.

0Shares