Categories
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് തടസം; റോഡിലൂടെ അലയുന്ന ആടുകൾ, പശുക്കൾ എന്നിവ പിടിച്ചെടുത്തു ലേലം ചെയ്യും: ചെങ്കള ഗ്രാമപഞ്ചായത്ത്
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിൽ ചെയ്യുന്ന പ്രവൃത്തികൾ കേരള കന്നുകാലി അതിക്രമ നിയമം 1961ലെ സെക്ഷൻ 26 ൻ്റെ ലംഘനമാണ്.
Trending News





കാസർകോട്: ചെങ്കള പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പൊതു റോഡിൻ്റെ ഇരുവശങ്ങളിലും പൊതുവഴികളിലും ആടുകൾ, പശുക്കൾ എന്നിവ അലഞ്ഞു തിരിയുകയും പരസ്പരം കൊമ്പുകോർക്കുകയും ചെയ്യുന്നത് പൊതുജനങ്ങളുടെ വാഹനങ്ങളിൽ കൂടെയുള്ള യാത്രയ്ക്കും അല്ലാതെയുമുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം ഉണ്ടാവുകയും കുട്ടികൾക്കും പ്രായമായവർക്കും അപകടം ഉണ്ടാവുകയും ചെയ്യുന്നതിന് കാരണമാവുകയാണ്. ഇതിനെ തുടർന്ന് അടിയന്തിര നടപടി സ്വീകരിക്കാൻ പഞ്ചായത്തിൻ്റെ തീരുമാനം.
Also Read
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിൽ ചെയ്യുന്ന പ്രവൃത്തികൾ കേരള കന്നുകാലി അതിക്രമ നിയമം 1961ലെ സെക്ഷൻ 26 ൻ്റെ ലംഘനമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആൾക്കാരുടെ ആടുകൾ, പശുക്കൾ എന്നിവ പിടിച്ചെടുത്തു ഉടമസ്ഥർ ഇല്ല എന്ന വ്യാഖ്യാനത്തിൽ പഞ്ചായത്ത് സ്വയം ലേലം ചെയ്യാൻ തീരുമാനമെടുത്തു.

കൂടാതെ ഈ മൃഗങ്ങൾ അലഞ്ഞു നടക്കുന്നതിന് കാരണക്കാരായ വീട്ടുകാർക്ക് എതിരെ പോലീസ് കേസിന് ശുപാർശ ചെയ്യുകയും പോലീസ് നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുന്നതും പിഴ ഈടാക്കുന്നതുമാണെന്ന് ചെങ്കള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Sorry, there was a YouTube error.