തൃശ്ശൂര്‍: വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ പൂരം ചടങ്ങ് മാത്രമാക്കി ഇലഞ്ഞിത്തറ മേളത്തില്‍ നിന്നും കുടമാറ്റത്തില്‍ നിന്നും മാറി നില്‍ക്കുമെന്ന് പാറേമേക്കാവ് വിഭാഗം അറിയിച്ചു. പൂരത്തിന് വലിയ പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനം നാളെയുണ്ടാകുമെന്നാണ് കരുതുന്നത്. വലിയ വെടിക്കെട്ടിന് അനുവദിച്ചില്ലെങ്കില്‍ ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ച് വെടിക്കെട്ട് നടത്തേണ്ടി വരും.

എന്നാല്‍ വെടിക്കെട്ട് തടയുന്നത് ശിവകശി ലോബിയാണെന്നും ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ച് വെടിക്കെട്ട് നടത്തില്ലെന്നും പാറേമേക്കാവ് ദേവസ്വം വിഭാഗം വ്യക്തമാക്കി. വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന കൊടിയേറ്റവും പാറേമേക്കാവ് ചടങ്ങുകള്‍ മാത്രമാണ് നടത്തിയത്. കൊടിയേറ്റത്തിന് ശേഷം ഭഗവതിയുടെ എഴുന്നള്ളത്തിന് ആനകളുടെ അകമ്പടിയുണ്ടായില്ല. ഒറ്റയാനപ്പുറത്താണ് ഭഗവതി എഴുന്നള്ളിയത്.