വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം പാലിക്കാനായില്ല; സംഭവം വിവാദമായതോടെ നടി കെട്ടിവെക്കേണ്ടിവന്നത് 10 ലക്ഷം രൂപ; മഞ്ജു വാര്യര്‍ പിടിച്ച പുലിവാലിലെ സംഭവം ഇങ്ങനെ..!

  • Post category:news
  • Reading time:1 min read
You are currently viewing വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം പാലിക്കാനായില്ല; സംഭവം വിവാദമായതോടെ നടി കെട്ടിവെക്കേണ്ടിവന്നത് 10 ലക്ഷം രൂപ; മഞ്ജു വാര്യര്‍ പിടിച്ച പുലിവാലിലെ സംഭവം ഇങ്ങനെ..!

വയനാട്: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് നടി മഞ്ജു വാര്യര്‍ വാഗ്ദാനം നല്‍കിയ സംഭവം. കോളനിയിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു നടിയുടെ അഭിഭാഷകൻ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നൽകിയ കത്തിൽ പറയുന്നു. 2017 ല്‍ വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് കോളനി നിവാസികളുടെ പരാതി. ഈ പരാതിയിൽ മഞ്ജുവിനോട് വിശതീകരണം തേടിയ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് മഞ്ജു അഭിഭാഷകൻ മുഖേന കത്ത് നല്കുകയാണുണ്ടായത്.

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചിട്ടില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. 10 ലക്ഷം രൂപ സർക്കാരിന് നൽകി കോളനിയുടെ നവീകരണത്തിൽ പങ്കാളിയാകുമെന്നും ഈ വിഷയത്തിൽ ഇനിയും അപമാനം സഹിക്കാൻ വയ്യെന്നും മഞ്ജു കത്തിലൂടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിച്ചു. പദ്ധതി നടപ്പാക്കാനുള്ള തുക കണ്ടെത്താൻ ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ് കത്തിലെ മറ്റു വിശദീകരണം. കോളനിയിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചെന്നും കത്തില്‍ വിശതീകരിക്കുന്നുണ്ട്. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യർ പറയുന്നു. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. എന്നാല്‍, തനിക്ക് മാത്രം ചെയ്യാൻ കഴിയാത്തതിനാൽ സർക്കാറിന്‍റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു.

0Shares