വീട്ടിലിരിക്കുന്ന രോഗിക്ക് ഡോക്ടറുടെ പരിശോധന ഫീസ് വാങ്ങിച്ച വമ്പൻ ആശുപത്രി; കുറിപ്പടി പ്രകാരം മരുന്ന് വാങ്ങിച്ചപ്പോൾ ഡോക്ടറുടെ പരിശോധന ചാർജും ഈടാക്കി

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടിലിരിക്കുന്ന രോഗിക്ക് ഡോക്ടറുടെ പരിശോധന ഫീസ് വാങ്ങിച്ച വമ്പൻ ആശുപത്രി; കുറിപ്പടി പ്രകാരം മരുന്ന് വാങ്ങിച്ചപ്പോൾ ഡോക്ടറുടെ പരിശോധന ചാർജും ഈടാക്കി

കാസർകോട്: ആശുപത്രി ഫാർമസിയിൽ നിന്നും വീട്ടമ്മയ്‌ക്ക്‌ കുറിപ്പടി പ്രകാരം പണം കൊടുത്ത് മരുന്ന് വാങ്ങിച്ചപ്പോൾ ഡോക്ടറുടെ പരിശോധന ചാർജും ഈടാക്കിയതായി പരാതി. കാസർകോട് അശ്വിനി നഗറിലെ ഒരു സ്വകാര്യാശുപത്രിയിലാണ് സംഭവം. കുറ്റിക്കോൽ പതിക്കാൽ സ്വദേശിനിക്ക് കാൽമുട്ട് വേദനയ്ക്ക് ഈ ആശുപത്രിയിലെ പ്രമുഖ ഓർത്തോ ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുന്നുണ്ട്.

വാങ്ങിച്ച മരുന്ന് തീർന്നപ്പോൾ വീട്ടമ്മയുടെ മകൻ മരുന്ന് വാങ്ങാൻ ആശുപത്രിയിൽ ചെന്നു. ഈ ആശുപത്രിയിൽ മാത്രം വിൽക്കുന്ന മരുന്നായതിനാൽ അമ്പത് കിലോമീറ്ററോളം വാഹനമോടിച്ചാണ് യുവാവ് എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ഡോക്ടറെ കുറിപ്പടി കാണിച്ചപ്പോൾ മരുന്ന് തുടരാൻ എഴുതിക്കൊടുത്തു. എന്നാൽ തിരിച്ചു പോകാൻ നേരത്ത് ഡോക്ടറുടെ പരിശോധന ഫീസ് ഇരുന്നൂറ്‌ രൂപ അടക്കാൻ ആശുപത്രി ജീവനക്കാർ നിർദ്ദേശിച്ചു.

വീട്ടിലിരിക്കുന്ന രോഗിക്ക് ഡോക്ടറുടെ പരിശോധന ഫീസ് വാങ്ങിച്ച വമ്പൻ ആശുപത്രിയുടെ നടപടിക്കെതിരെ നാട്ടിൽ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. അടുത്തിടെയായി ഈ ആശുപത്രിയിൽ എല്ലാ മരുന്നുകൾക്കും വൻ വിലയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.

0Shares