വീടുകൾക്ക് നേരെ വീണ്ടും ബോംബേറ്; ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ; പോലീസ് നടപടി സ്വീകരികുനുണ്ടങ്കിലും കാര്യക്ഷമമല്ലെന്നാണ് ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing വീടുകൾക്ക് നേരെ വീണ്ടും ബോംബേറ്; ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ; പോലീസ് നടപടി സ്വീകരികുനുണ്ടങ്കിലും കാര്യക്ഷമമല്ലെന്നാണ് ആരോപണം

കോഴിക്കോട്: പേരാമ്പ്രയിൽ വീണ്ടും വീടുകൾക്ക് നേരെ ബോംബേറ്. പുലര്‍ച്ചെയാണ് പന്തിരിക്കരയില്‍ രണ്ട് ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ ബോംബേറുണ്ടായത്. കഴിഞ്ഞ ദിവസം സി.പി.എം നേതാവിൻ്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.

പഞ്ചായത്തംഗമായ കെ.പി ജയേഷിൻ്റെ വീടിനു നേര്‍ക്കായിരുന്നു കഴിഞ്ഞദിവസത്തെ ആക്രമണം. ഇരു വിഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഈ അക്രമങ്ങളിൽ പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലെയും നാട്ടുകാർ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണ്. പോലീസ് നടപടി സ്വീകരികുനുണ്ടങ്കിലും കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

0Shares