ഉദുമ: ജീവ കാരുണ്യ, വിദ്യാഭ്യാസോന്നമന, സാമൂഹ്യ മേഖലകളില്‍ വി കെയര്‍ മീത്തല്‍ മാങ്ങാട് പൂര്‍ത്തിയാക്കിയ മൂന്ന് വര്‍ഷങ്ങളുടെ പ്രതീകമായി വി കെയര്‍ ഓഫീസ് പരിസരത്ത് മൂന്ന് ഓര്‍മ്മ മരങ്ങള്‍ നട്ട് കൊണ്ട് നാലാം വര്‍ഷ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ സെക്രട്ടറി സീതി ഖാദര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിംഗ് അംഗങ്ങളായ സലാം ഗല്‍ദാരി, എം.കെ.എം മീത്തല്‍മാങ്ങാട്, സമീര്‍ലിയ, അബ്ദുള്‍റഹ്മാന്‍ ആടിയത്ത് ഖാദര്‍, ഷാഫി പുതിയകണ്ടം, അഷ്‌റഫ് ബാഡൂര്‍, മുത്തലിബ് അഹമ്മദാജി, ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി സാദിഖ് മീത്തല്‍ മാങ്ങാട് നന്ദി പറഞ്ഞു.
2015 സെപ്തമ്പര്‍ ആറിന് ഒരു വാട്‌സപ്പ് ഗ്രൂപ്പിലൂടെ ആരംഭിച്ച് നാടിന്റ സ്പന്ദനവും അശരണരുടെ അത്താണിയും ആയ സംഘടനയായി മാറാനും ചുരുങ്ങിയ കാലത്തിനുള്ള വി കെയര്‍ മീത്തല്‍ മാങ്ങാട് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. നിര്‍ധനര്‍ക്ക് വീട്, വികെയര്‍ ബൈത്തുല്‍ ഹയാന്‍, വികെയര്‍ മംഗല്യനിധി, വി കെയര്‍ കൈതാങ്ങ്, വി കെയര്‍ എമര്‍ജന്‍സി കെയര്‍, വികെയര്‍ വാട്ടര്‍ കെയര്‍, വി കെയര്‍ പബ്ലിക് കെയര്‍, വികെയര്‍ എഡ്യു കെയര്‍, വി കെയര്‍ സേഫ് സോണ്‍, വികെയര്‍ മെഡി കെയര്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് വി കെയര്‍ നേതൃത്വം നല്‍കി വരികയാണ്. വി കെയര്‍ ബൈത്തുല്‍ ഹയാന്‍’ പദ്ധതിയിലെ ആദ്യ വീടിന്റ താക്കോല്‍ മാസങ്ങള്‍ക്ക് മുമ്പ് കൈമാറിയിരുന്നു.