കാസര്‍കോട്: ലക്ഷക്കണക്കിന് വരുന്ന ശബരിമല വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാന്‍ യുവമോര്‍ച്ച തെരുവിലിറങ്ങും ശബരിമലയെ തകര്‍ക്കാനുളള നീക്കം അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി യുവമോര്‍ച്ച് ജില്ലാ കമ്മറ്റി കാസര്‍കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറന്തക്കാട് നിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപനസമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോലം കത്തിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനജ്ഞയന്‍ മധൂര്‍ അദ്ധ്യക്ഷനായി. യുവമോര്‍ച്ച് സംസ്ഥന സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍, സമിതിയംഗം പി.ആര്‍.സുനില്‍, അഞ്ജുജോസ്ടി, സുമിത്ത് രാജ് പെര്‍ള, രവീശതന്ത്രി കുണ്ടാര്‍, വി.ബാലകൃഷ്ണ ഷെട്ടി, സവിത ടീച്ചര്‍, സദാനന്ദറൈ, പി.രമേശ്, ചഞ്ചലാക്ഷി കടപ്പുറം, ജി.ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ സുജിത്ത്, ഉമകടപ്പുറം, മനോഹരന്‍, ശങ്കര, രവീന്ദ്ര പുജാരി തുടങ്ങിയവര്‍ പങ്കെടുത്തു.
വിശ്വാസ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: കെ ശ്രീകാന്ത്