വില്ലേജ് ഓഫീസിൽ പ്രിൻററും ഇൻവെർട്ടറും ഇല്ല; കൃഷിക്കാരുൾപ്പെടെ ദുരിതത്തിൽ

  • Post category:local news
  • Reading time:1 min read
You are currently viewing വില്ലേജ് ഓഫീസിൽ പ്രിൻററും ഇൻവെർട്ടറും ഇല്ല; കൃഷിക്കാരുൾപ്പെടെ ദുരിതത്തിൽ

കാസർകോട്: ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളില്ലാത്തത്‌ ജനങ്ങൾ ദുരിതത്തിലാകുന്നു. പ്രിൻറർ, ഇൻവെർട്ടർ തുടങ്ങിയവ ഇല്ലാത്തതാണ് സാധാരണക്കാർക്ക് പ്രതിസന്ധി നേരിടുന്നത്. കുറ്റിക്കോൽ വില്ലേജ് ഓഫീസിൽ പ്രിൻറർ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കുറ്റിക്കോൽ യൂണിറ്റ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

ഓഫീസിലുണ്ടായിരുന്ന പ്രിൻറർ ഒന്നര വർഷത്തോളമായി പ്രവർത്തന രഹിതമാണ്‌. സാധാരണക്കാരായ നിരവധിപേരാണ് ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി കുറ്റിക്കോലിലെ വില്ലജ് ഓഫീസുകളിൽ എത്തുന്നത്. പ്രിൻറർ ഇല്ലാത്തതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും ഇ- മെയിൽ ആയും പെൻഡ്രൈവിലും നൽകി പകർപ്പെടുക്കാൻ പറയുകയാണ് ചെയ്യുന്നത്.

എന്നാൽ പാവപ്പെട്ട പല പ്രായമായ കൃഷിക്കാർക്കും വ്യാപാരികൾക്കും മറ്റുള്ളവർക്കും സ്വന്തമായി മെയിൽ ഐ.ഡി ഇല്ലാത്തതും പെൻ ഡ്രൈവ് ഇല്ലാത്തതും ബുദ്ധിമുട്ടിലാവുന്നുണ്ട്. നിലവിലുള്ള പ്രതിസന്ധി ഒഴിവാക്കാൻ പ്രിൻറർ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

0Shares