വില്ലേജ് ഓഫിസര്‍ക്കെതിരേ പരാതി; തെക്കില്‍ വില്ലേജ് ഓഫിസില്‍ റവന്യൂ വിജിലന്‍സ് സംഘം പരിശോധന നടത്തി

  • Post category:news
  • Reading time:1 min read
You are currently viewing വില്ലേജ് ഓഫിസര്‍ക്കെതിരേ പരാതി; തെക്കില്‍ വില്ലേജ് ഓഫിസില്‍ റവന്യൂ വിജിലന്‍സ് സംഘം പരിശോധന നടത്തി

കാസര്‍കോട്: തെക്കില്‍ വില്ലേജ് ഓഫിസറെക്കുറിച്ച് പരാതി വ്യാപകമായതോടെ റവന്യൂ വിജിലന്‍സ് സംഘം ഓഫിസിലും താലൂക്ക് ഓഫിസിലും പരിശോധന നടത്തി. തെക്കില്‍ സ്വദേശിനി യു.ബി ആയിശ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഘമെത്തിയത്. ആയിശയ്ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ പത്തു സെന്റ് കുറവ് വരുത്തിയെന്നും സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി തന്റെ ഭൂമി റോഡിനായി വ്യാജ രേഖയുണ്ടാക്കിയെന്നുമായിരുന്നു പരാതി. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധനക്കെത്തിയത്. വില്ലേജ് ഓഫിസിലെ ഫയലുകളും നിരവധി രേഖകളും പരിശോധിച്ചു. കാസര്‍കോട് താലൂക്ക് ഓഫിസിലും സംഘം പരിശോധന നടത്തി. പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. കാസര്‍കോട് റവന്യൂ അധികൃതരെ അറിയിക്കാതെ നേരിട്ടാണ് സംഘമെത്തിയത്.

0Shares