കൊച്ചി/ കണ്ണൂർ: മധുരയിലെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ഉച്ചകഴിഞ്ഞ് 2.10ന് നാവികസേന വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വിഎസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഈ സമയം മുഖ്യമന്ത്രിക്ക് എത്തിച്ചേരാൻ സാധിച്ചില്ല. കണ്ണൂരിൽ നിന്നും നാവികസേനാ വിമാനത്തിൽ കൊച്ചിയിൽ എത്തേണ്ടതായിരുന്നു മുഖ്യമന്ത്രി.
എന്നാൽ വിമാന തകരാർ കാരണം പറന്നുയർന്ന വിമാനം തിരിച്ചിറക്കുകയാണുണ്ടായത്. ഇതോടെ പിണറായി പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ സംശയമായി. എന്നാൽ മുഖ്യമന്ത്രിയുടെ യാത്രക്ക് ഹെലികോപ്റ്റർ ഏർപ്പെടുത്തി കൊച്ചിയിലെ പരിപാടിയിൽ കൃത്യസമയത്ത് എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ മിടുക്ക് കാട്ടി. ഇതോടെ ആശയകുഴപ്പം മാറി, മുഖ്യമന്ത്രിയും പ്രധാനമന്ത്രയിയും ഒരേ വേദയിൽ ഒരേസമയം പങ്കെടുത്തു.
കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ആദ്യം കൊച്ചിന് റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂരിലേക്ക് യാത്ര പുറപ്പെട്ടു. തൃശൂരില്‍ തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകിട്ട് ആറിന് തിരികെ കൊച്ചി വഴി ഡല്‍ഹിക്ക് മടങ്ങും.