വിദ്യാലയം പ്രതിഭകളിലേക്ക്: ജില്ലാ തല ഉദ്ഘാടനം നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing വിദ്യാലയം പ്രതിഭകളിലേക്ക്: ജില്ലാ തല ഉദ്ഘാടനം നടന്നു

ഇരിയണ്ണി: പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ “വിദ്യാലയം പ്രതിഭകളിലേക്ക്” എന്ന പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നടന്നു. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. വി പുഷ്പയാണ് ഉദ്ഘാടനം നിർവഹിച്ചത്.

പദ്ധതിയോടനുബന്ധിച്ച് ജി.വി.എച്ച്. എസ്. എസ് ഇരിയണ്ണിയിലെ വിദ്യാർത്ഥികൾ പ്രശസ്ത കവി രാഘവൻ ബെള്ളിപ്പാടിയുടെ ഗൃഹം സന്ദർശിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സജീവൻ മടപ്പറമ്പത്ത്, വി.എച്ച്. എസ് ഇ പ്രിൻസിപ്പൽ സുചീന്ദ്രനാഥ്‌ പി, ഹെഡ് മാസ്റ്റർ പി. ബാബു എന്നിവർ സംസാരിച്ചു.

0Shares