കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ ഉന്നത രംഗങ്ങളിലേക്ക് ഉയര്‍ന്ന് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും അതിന് ചെറുപ്രായത്തില്‍ തന്നെ നിരന്തരമായ പ്രയത്‌നത്തിലുടെതയ്യാറാവാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും സമസ്ത ജില്ലാ സെക്രട്ടി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി പറഞ്ഞു. സമസ്ത എംപ്ലോയീസ് കീഴില്‍ നടക്കുന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസി മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷനായി. സലാം ഫൈസി, ഇര്‍ഷാദ് ഹുദവി ബെദിര, സിറാജുദ്ദീന്‍ ഖാസി ലേന്‍, ഷഫീഖ് തളങ്കര പ്രസംഗിച്ചു. റാഷിദ് തൃക്കരിപ്പുര്‍ ബാസിം ഗസ്സാലി ക്ലാസെടുത്തു.
വിദ്യാര്‍ത്ഥികള്‍ ഉന്നത രംഗങ്ങളിലേക്ക് ഉയരണമെന്ന് യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി