വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; സെപ്തംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം; കൂടുതല്‍ വിവരങ്ങള്‍ക്ക്..

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; സെപ്തംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം; കൂടുതല്‍ വിവരങ്ങള്‍ക്ക്..

കാസർകോട്: കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പി.ജി വരെയുള്ള (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) ഏതെങ്കിലും കോഴ്‌സുകളില്‍ ചേര്‍ന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെ ഈ അധ്യയന വര്‍ഷം മുതല്‍ ബി.ആര്‍ക്ക്, ഡി.എം.എല്‍.ടി, ഫാം.ഡി, എം.എച്ച്.ആര്‍.എം, ഡി.ഫാം, മാസ്റ്റര്‍ ഡിഗ്രി ഇന്‍ ലൈബ്രറി സയന്‍സ്, ഡിപ്ലോമ ഇന്‍ ജേര്‍ണലിസം, പി.ജി.ഡി.സി.എ, ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍, എം.സി.എ, ബി.എസ്.സി എം.എല്‍.ടി എന്നീ കോഴ്‌സുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഫോറവും ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മേധാവി സാക്ഷ്യപ്പെടുത്തേണ്ട സര്‍ട്ടിഫിക്കറ്റും കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻ്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും ‘peedika.kerala.gov.in’ എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ സെപ്തംബര്‍ 30 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994 255110

0Shares