വിജയത്തിളക്കത്തില്‍ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരെ 75 റണ്‍സിന് നാടകീയ ജയം.

  • Post category:news
  • Reading time:1 min read
You are currently viewing വിജയത്തിളക്കത്തില്‍ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരെ 75 റണ്‍സിന് നാടകീയ ജയം.

ബംഗളുരു : രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ 75 റണ്‍സിന് തോല്‍പ്പിച്ചാണ് അവിസ്മരണീയ ജയം ഇന്ത്യ സ്വന്തമാക്കിയത്. ഈ ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ1-1 ന് സമനിലയിലെത്തി. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കായിരുന്നു വിജയം. ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 112 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ആറു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ എന്നിവരും ഓരോ വിക്കറ്റ് വീതവും നേടി. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് (28)ഓസീസിന്റെ ടോപ്‌സ്‌കോറര്‍. നാലു പേര്‍ മാത്രമേ ഓസീസ് നിരയില്‍ നാലക്കം കടന്നുള്ളൂ.ആദ്യടെസ്റ്റില്‍ ഓസീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ആദ്യ ഇന്നിങസില് 189 റണ്‌സെടുത്തപ്പോള് ഓസീസ് 276 റണ്‌സടിച്ച് 87 റണ്‌സിന്റെ നിര്ണായകമായ ഒന്നാം ഇന്നിങ്‌സ ലീഡ് നേടുകയായിരുന്നു. പരമ്പരയിലെ അടുത്ത മല്‍സരം മാര്‍ച്ച് 16 മുതല്‍ റാഞ്ചിയില്‍ നടക്കും. ഈ മല്‍സരത്തില്‍ ജയിച്ച് പരമ്പര കൈവിട്ടു പോവാതിരിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.

0Shares