വികസനത്തിന് കൈതാങ്ങാവാന്‍ കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ ‘ഒരിടത്തൊരിടത്ത്-18’

  • Post category:local news
  • Reading time:1 min read
You are currently viewing വികസനത്തിന് കൈതാങ്ങാവാന്‍ കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ ‘ഒരിടത്തൊരിടത്ത്-18’

കാസര്‍കോട്: വികസന വഴിയില്‍ കേരളം മറന്നുപോയ കാസര്‍കോട് ജില്ലയെ കൈപിടിച്ചുയര്‍ത്താന്‍ രൂപീകൃതമായ കാസര്‍കോടിനൊരിടം ഒരിടത്തൊരിടത്ത്-18 സംഗമം നടത്തി. കാസര്‍കോട് വനിതാ ഹാളില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുകൂടി. കൂട്ടായ്മയുടെ നാള്‍ വഴികളും മുന്നോട്ടുള്ള പദ്ധതികളും കെ.പി.എസ് വിദ്യാനഗര്‍ വിശദീകരിച്ചു. എം.എ നജീബ് മോഡറേറ്റര്‍ ആയിരുന്നു. ഡോ.ഷമീം ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയും പരിഹാരങ്ങളും വിശദീകരിച്ചു. കാസര്‍കോടിനോരിടം പ്രതിനിധികളായ അഹ്റാസ് അബൂബക്കര്‍, ശിഹാബ് എന്നിവര്‍ കൂട്ടായ്മയുടെ ഇടപെടലുകള്‍ വിശദീകരിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ സംസാരിച്ചു.

കാസര്‍കോടിന്റെ വികസന കാര്യങ്ങളില്‍ ജാതി മത പാര്‍ട്ടി വ്യത്യാസമില്ലാതെ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാനും ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായ തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ അഭാവങ്ങള്‍ പരിഹരിക്കാന്‍ പി.എസ്.സി പരിശീലനം നല്‍കാനും തീരുമാനമായി. പ്രളയ സമയത്തു കാസര്‍കോടിനൊരിടം എത്തിച്ച 23 ലക്ഷത്തില്‍ പരം രൂപയുടെ മരുന്നുകള്‍ സോര്‍ട്ട് ചെയ്യാന്‍ രാപ്പകല്‍ ബേധമന്യേ പ്രവര്‍ത്തിച്ച അംഗങ്ങളെ ആദരിച്ചു.

0Shares