വസ്ത്രാലങ്കാരം; ലക്ഷക്കണക്കിന് കലാകാരന്മാരെ അരങ്ങിലെത്തിച്ച കാസര്‍കോട്ടെ ‘ബിന്ദു’ ശ്രദ്ധേയം

  • Post category:local news
  • Reading time:1 min read
You are currently viewing വസ്ത്രാലങ്കാരം; ലക്ഷക്കണക്കിന് കലാകാരന്മാരെ അരങ്ങിലെത്തിച്ച കാസര്‍കോട്ടെ ‘ബിന്ദു’ ശ്രദ്ധേയം

കാസര്‍കോട്: കാല്‍നൂറ്റാണ്ടിലധികമായി നൃത്തയിനങ്ങള്‍ക്കും മറ്റും വസ്ത്രാലങ്കാരമൊരുക്കി കാസര്‍കോട്ടെ ‘ബിന്ദു ഡെക്കറേഷന്‍’ എന്ന സ്ഥാപനം ശ്രദ്ധേയമാകുന്നു. കലാസ്വാദകരെ കണ്ണഞ്ചിപ്പിക്കുന്ന രീതിയില്‍ വേഷങ്ങള്‍ക്ക് അലങ്കാരങ്ങള്‍ ഒരുക്കുന്നതില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ബിന്ദുവിനുള്ളത്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഘനൃത്തം, കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങി കേരളത്തിലെ ജനപ്രിയ ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ അലങ്കാരവസ്ത്രങ്ങളുടെ വന്‍ശേഖരമാണ് ഈ സ്ഥാപനത്തിലുള്ളത്.ലക്ഷകണക്കിന് കലാകാരന്മാരാണ് ബിന്ദു ഡക്കറേഷന്റെ സാങ്കേതിക സഹായത്തില്‍ ഇതിനകം അരങ്ങിലെത്തിയത്. നാടകം, തിരുവാതിര, ഒപ്പന, നൃത്തനൃത്ത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവയ്ക്കു ആവശ്യമായിവരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമുണ്ട്. കൂടാതെ മെയ്ക്കപ്പ്, ഫേസ് പെയിന്റ് തുടങ്ങിയവയിലും വിദഗ്ധ സേവനമുണ്ട്. പുരാണ- സമകാലിക കലാപരിപാടികളിലെ കഥാപാത്രങ്ങളാകാന്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുയോചിതമായ എല്ലാവിധ അലങ്കാരവസ്ത്രങ്ങളുമുണ്ട്.സ്വപ്നതുല്യമായ അലങ്കാരവസ്തുക്കളും നൃത്ത- വസ്ത്രങ്ങളും ആഭരണങ്ങളും കുറഞ്ഞ വിലയ്ക്ക് കലാകാരന്മാര്‍ക്ക് വാങ്ങാനാകും. ഉത്സവാഘോഷങ്ങളുടെ തിരുമുല്‍ക്കാഴ്ച ഘോഷയാത്രയ്ക്ക് ആവശ്യമായിവരുന്ന മുത്തുക്കുട, നിലവിളക്ക്, വെഞ്ചാമരം, നെറ്റിപ്പട്ടം, കിരീടങ്ങള്‍, പലതരം മുഖംമൂടികള്‍ തുടങ്ങിയ സാമഗ്രികള്‍ വാടകയ്ക്ക് ലഭ്യമാണ്. വിലാസം: നുള്ളിപ്പാടി, കാസര്‍കോട് ജില്ല- 671121 ഫോണ്‍: 9567222348, 9526717625, 9388052130 ബ്രാഞ്ച്: സിറ്റി സെന്റര്‍, ഉപ്പള.

0Shares