
മലപ്പുറം: വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം നീളുന്നത് കോണ്‍ഗ്രസിനു മാത്രമറിയാവുന്ന കാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ഥിത്വം വൈകുന്നതു സംബന്ധിച്ച് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എ.ഐ.സി.സി നേതൃത്വവുമായും കെ.പി.സി.സി നേതൃത്വവുമായും സംസാരിച്ചെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അനിശ്ചിതമായി വൈകുന്ന സാഹചര്യത്തില്‍ പാണക്കാട്ടു ചേര്‍ന്ന അടിയന്തര നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
