
കാസര്‍കോട്: ഒുരു ഭാഗത്ത് കേന്ദ്ര കേരള സര്‍ക്കാരുകള്‍ പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കുമ്പോള്‍ മറുഭാഗത്ത് വന്‍ നികുതികള്‍ ചുമത്തി ഫര്‍ണിച്ചര്‍ വ്യവസായത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്. കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ നടന്ന ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫുമ്മ ജില്ലാ ജനറല്‍ബോഡിയോഗവും ജി.എസ്.ടി പഠനക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ആളുകള്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ചുവരുന്ന ഫര്‍ണിച്ചര്‍ മേഖലയില്‍ 28 ശതമാനം നികുതി ചുമത്തി ഈ വ്യവസായ മേഖലയെ ഇല്ലാതാക്കാനാണ് ഇരു സര്‍ക്കാരുകളുടെയും ശ്രമം. മേഖലയെ ഇല്ലാതാക്കിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. 28 ശതമാനം നികുതിയില്‍ നിന്ന് 12 ശതമാനമാക്കി കുറച്ച് ഈമോഖലയെ രക്ഷപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫുമ്മ ജില്ലാ പ്രസിഡന്റ് ഷാഫി നാലപ്പാട് അധ്യക്ഷനായി.

സംസ്ഥാന പ്രസിഡന്റ് കെ.പി രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.പി പ്രദീപ് കുമാര്‍ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ സി അശോക്കുമാരന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സെയില്‍ ടാക്‌സ് ഓഫിസര്‍മാരായ മധു കരിമ്പില്‍, രമേശന്‍ കോളിക്കര, രത്‌നാകരന്‍ പാക്കം ജി.എസ്.ടി ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുല്‍ റഹ്്മാന്‍ ഏഷ്യന്‍, ടി.കെ ഉല്ലാസ് കുമാര്‍, സി.കെ ഉണ്ണികൃഷ്ണന്‍, കെ.പി ഫറൂഖ് ഹമീദ്, കെ മുഹമ്മദലി റെഡ് വുഡ്, മനാഫ് സാക്കുറ, കെ.പി രവീന്ദ്രന്‍, സുബൈര്‍, സുനില്‍കുമാര്‍ തോട്ടത്തില്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെടി സുഭാഷ് നാരായണന്‍ സ്വാഗതവും വിജയകുമാര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ 28 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പി രവീന്ദ്രന്‍ റിട്ടേണിങ് ഓഫിസറായി.
ഭാരവാഹികള്‍: ഷാഫി നാലപ്പാട്(ജില്ലാ പ്രസി.), കെ.ടി സുഭാഷ് നാരായണന്‍(സെക്ര.) കെ.പി രവീന്ദ്രന്‍(ട്രഷ.).
