കാസര്‍കോട്: പ്രഭാഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായ വത്സന്‍ പിലിക്കോടിന് യൂണിവേഴ്‌സിറ്റി ഓഫ് ഏഷ്യയുടെ ഡി.ലിറ്റ് പുരസ്‌കാരം. ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.എസ്.രാധാകൃഷ്ണന്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് സമഗ്ര സംഭാവനകളെ പരിഗണിച്ച് ഡി.ലിറ്റ് ബിരുദത്തിനായി വത്സന്‍ പിലിക്കോടിനെ നാമനിര്‍ദ്ദേശം നല്‍കിയത്. പിലിക്കോട് എരവില്‍ സ്വദേശിയാണ്. അഞ്ചു പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. കേരളീയ വൈജ്ഞാനിക പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തി പത്ത് പുസ്തകങ്ങള്‍ അച്ചടിയിലാണ്.
കൗമുദി ടീച്ചര്‍ അവാര്‍ഡ്, യുവപ്രതിഭ പുരസ്‌കാരം, ഗുരുവായൂര്‍ കൃഷ്ണഗീതി പുരസ്‌കാരം, തിരുനെല്ലൂര്‍ കരുണാകരന്‍ കവിതാ പുരസ്‌കാരം, തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം വത്സനെ തേടിയെത്തിയിട്ടുണ്ട്. കുട്ടമത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സോഷ്യോളജി അധ്യാപകനാണ്. പരേതനായ ചിറക്കര കുഞ്ഞിക്കണ്ണന്‍ നായരുടെയും പി. കല്യാണിയമ്മയുടെയും മകനാണ് നാല്‍പത്തി അഞ്ചുകാരനായ വത്സന്‍. ഭാര്യ: എം.ധന്യ. ചന്തേര ഗവ.യു.പി.സ്‌കൂള്‍ ആറാംതരം വിദ്യാര്‍ഥി യദു കൃഷ്ണ മകന്‍. അധ്യാപകരായ ഗോപാലകൃഷ്ണന്‍, ബാലചന്ദ്രന്‍ എരവില്‍ എന്നിവര്‍ സഹോദരങ്ങളാണ്.
വത്സന്‍ പിലിക്കോടിന് ഡി ലിറ്റ് പുരസ്‌കാരം