വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി; മഞ്ചേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

  • Post category:local news
  • Reading time:2 mins read
You are currently viewing വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി; മഞ്ചേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

കാസര്‍കോട്: കേരളത്തിന്‍റെ തനത് ക്ലാസിക് തല കലാരൂപങ്ങളെ പരിപോഷിപ്പിക്കുവാനും കേരളീയ യുവമനസുകളിൽ കലാദിമൂല്യം ഉണർത്തുവാനും ലക്ഷ്യമിട്ട് കേരള സാംസ്ക്കാരിക വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്ക്കരിച്ചിട്ടുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ മഞ്ചേശ്വരം ബ്ലോക്ക് തല ഉദ്ഘാടന പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാതാ ദിവാകറിന്‍റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.

ഗ്രാമഗ്രഗ്രാമാന്തരങ്ങളിൽ ഉറഞ്ഞുകുടിയിരിക്കുന്ന നാട്ടുകലകളെയും കലാകാരൻമാരെയും കണ്ടെത്തുകയും അവർക്കാവശ്യമായ പരിശീലനം നല്കി കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമമാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അന്യം നിന്നുകൊണ്ടിരിക്കുന്ന നാട്ടു നന്മകളെ തിരിച്ചുപിടിക്കാനും കൂട്ടായ്മയുടെയും സമഭാവനയുടെയും ഒരു നല്ല നാളയെ കെട്ടിപടുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുവെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

ജില്ലാ കോഡിനേറ്റർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.കന്നട ചലചിത്ര താരങ്ങളായ യോഗിഷ് ഷെട്ടി, പ്രകാശ് തുണി നാട് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു കൊറഗ സമുദായത്തിൽ നിന്നും ആദ്യമായി എംഫിൽ ഒന്നാം റാങ്ക് നേടിയ മീനാക്ഷിയെ ചടങ്ങിൽ അനുമോദിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ അസീസ്, വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മജീദ് ബി. എ, പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഭഗവതി ജെ. ഷെട്ടി, മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുൽ ഹമീദ്, എൻമകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ വൈ, പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അരുണ, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് ഷുക്കൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഹറിൻ മുഹമ്മദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി മിസ്ബാന, സായിറ ബാനു, ഹസീന, സവിതബാളികെ, ആശാലത, സപ്രിന, ശ്രീമാൻ പ്രസാദ് റൈ, ജയാനന്ദ കെ. ആർ, സദാശിവ, പ്രദീപ് കുമാർ, ഫെല്ലോഷിപ്പ് കലാകാരൻമാരായ സതീശകെ, മോഹൻ പദ്രെ, രതീഷ് ടി, രാഹുൽ രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഉദ്ഘാടന പരിപാടിക്ക് ശേഷം തിരുവാതിര മറ്റു കലാപരിപാടികളും നടന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുസ്തഫ സ്വാഗതവും, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ നന്ദിയും അറിയിച്ചു.

0Shares