ലോക ഹൃദയാരോഗ്യ ദിനാചരണം: കൂട്ട ഓട്ടവും ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ലോക ഹൃദയാരോഗ്യ ദിനാചരണം: കൂട്ട ഓട്ടവും ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

നീലേശ്വരം/ കാസർകോട്: ലോക ഹൃദയാരോഗ്യ ദിനാചരണത്തിന്‍റെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രി, ചാത്തമത്ത് കുടുംബക്ഷേമ ഉപകേന്ദ്രം, പാലായി റെഡ്സ്റ്റാർ ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലായിയിൽ കൂട്ട ഓട്ടവും ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തിന് വ്യായാമത്തിനുള്ള പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ.

നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ ജമാൽ അഹമ്മദ് കൂട്ട ഓട്ടത്തിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് ബോധവൽക്കരണ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എം. ശശിധരൻ അധ്യക്ഷനായിരുന്നു.സി. സി കണ്ണൻ, എ. പ്രസന്ന,വി. ജിതേഷ്, വി. പ്രസീത, കെ. സി നിഷ, പി. കെ വിനോദ് ,എം. വി രാജീവൻ, പി. പ്രഭാകരൻ, എ. വി ശ്രീജിത്ത്, രാകേഷ് തീർത്ഥങ്കര, എം. വി ബാലകൃഷ്ണൻ, എ. സരസ്വതി, എം. ശ്രീജ, കെ. രാധ, പി. വി അനിത, പി. ഷൈമ, കെ.വി പത്മിനി എന്നിവർ സംസാരിച്ചു.

0Shares