ലോക റെക്കോര്‍ഡ് തുകയില്‍ ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കര്‍ ലിവര്‍പൂളില്‍ എത്തി

  • Post category:news
  • Reading time:1 min read
You are currently viewing ലോക റെക്കോര്‍ഡ് തുകയില്‍ ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കര്‍ ലിവര്‍പൂളില്‍ എത്തി

ഇഗ്ലണ്ട്: ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കറിനെ ലോക റെക്കോര്‍ഡ് തുക മുടക്കി ലിവര്‍പൂള്‍ സ്വന്തമാക്കി. നിലവില്‍ റോമയുടെ താരമായ അലിസനെ കൈമാറാന്‍ ഇന്നലെ തന്നെ ഇരു ടീമുകളും കരാറില്‍ എത്തിയിരുന്നെങ്കിലും മെഡിക്കല്‍ പൂര്‍ത്തിയാക്കി ഇന്നാണ് പ്രഖ്യാപനം എത്തിയത് 67 മില്യണ്‍ പൗണ്ടാണ് റെഡ്‌സ് റോമക്ക് നല്‍കിയത്. ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി എന്ന റെക്കോര്‍ഡോടെയാവും താരം ഇനി ആന്‍ഫീല്‍ഡില്‍ വല കാക്കുക. ഏറെ നാളായി ലിവര്‍പൂള്‍ നേരിട്ട ഗോള്‍ കീപ്പര്‍ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. അലിസന്‍ എത്തിയതോടെ മിനോലെ, കാരിയസ് എന്നിവരില്‍ ആരെങ്കിലും ലിവര്‍പൂള്‍ വിടുമെന്ന് ഉറപ്പായി

0Shares