
കാസർകോട്:ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിച്ച പരിപാടിയില്‍ ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ചൊല്ലി. കാഞ്ഞങ്ങാട് മാവുങ്കാല്‍ രാംനഗര്‍ സ്‌കൂളില്‍ നടന്ന ജില്ലാതല ഭിന്നശേഷി ദിനാചരണപരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. വി പുഷ്പ വിദ്യാര്‍ത്ഥികള്‍ക്ക് ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അധ്യാപകനായ കെ ലക്ഷ്മണ, സ്റ്റാഫ് സെക്രട്ടറി നീലമന ശങ്കരന്‍, സ്‌കൂള്‍ ലീഡര്‍ കെ. വിആര്‍ച്ച എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് ഭിന്നശേഷി സൗഹൃദ കേരളത്തെ കുറിച്ചുള്ള സന്ദേശം നല്‍കി. കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ അഷ്റഫ് നന്ദി പറഞ്ഞു.
കാഞ്ഞങ്ങാട് ബെല്ല ഈസ്റ്റ് ജി. എച്ച്. എച്ച്. എസില്‍ നടന്ന പരിപാടിയില്‍ അധ്യാപകരായ കെ.വി ആനന്ദന്‍, എന്‍. ശുഭ, കെ.എന്‍ ശ്യാമള, ഷാന്റി തുടങ്ങിയവര്‍ നേതൃത്വം നല്കി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിഷോ, വയോമിത്രം കോഓര്‍ഡിനേറ്റര്‍ അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടികള്‍ക്ക് പ്രധാന അധ്യാപിക എം.എസ് ശ്രീദേവി, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ സി. രാജേഷ് ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
