ലോക്സഭാ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീർ; മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീർ; മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മത്സരിക്കും. നിലവില്‍ ഇരുവരും പാര്‍ട്ടിയുടെ സിറ്റിങ് എം.പിമാരാണ്. കേരളത്തിലുള്ള ഈ രണ്ട് സീറ്റുകള്‍ക്കും പുറമെ തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തിൽ നവാസ് ഗനി മത്സരിക്കും. മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് 3 സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പട്ടിരുന്നെങ്കിലും കോൺഗ്രസ് അംഗീകരിച്ചില്ല. കേരളത്തില്‍ മലപ്പുറത്തിനും പൊന്നാനിക്കും പുറമേ കാസർകോട്, പാലക്കാട് സീറ്റുകളിൽ ഒരെണ്ണമാണു ലീഗ് ചോദിച്ചിരുന്നത്. ഭാവിയില്‍ ഒഴിവു വരുന്ന മുറയ്ക്ക് രണ്ടാമത്തെ രാജ്യസഭ സീറ്റ് ലീഗിന് അനുവദിക്കാമെന്ന് കോൺഗ്രസ് സമ്മതിച്ചതായി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

0Shares