ലൈഫ് മിഷന്‍ മൂന്നാം ഘട്ടം: 450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങള്‍; ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ലൈഫ് മിഷന്‍ മൂന്നാം ഘട്ടം:  450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങള്‍; ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി . 450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി പ്രോജക്‌ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി തമിഴ്നാട്ടിലുള്ള സി നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഭവനരഹിതര്‍ക്കായി ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനായി സ്ഥലം ലഭിക്കാതെ വന്നിരുന്നു . ഈ സാഹചര്യത്തിലാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന റീജിയണ്‍ ഒന്നില്‍ 18 സ്ഥലങ്ങളിലും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ റീജിയണില്‍ 21 സ്ഥലങ്ങളിലുമാണ് ഫ്ളാറ്റ് നിര്‍മ്മിക്കുന്നത്.

കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ റീജിയണില്‍ 17 സ്ഥലങ്ങളിലാണ് ഭവനസമുച്ചയം നിര്‍മ്മിക്കുന്നത്.

0Shares