
കാസർകോട്: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നീലേശ്വരം ബ്ലോക്കില്‍ 501 വീടുകള്‍ പൂര്‍ത്തീകരിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് 69, പിലിക്കോട് ഗ്രാമ പഞ്ചായത്ത് 57, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 39, വലിയപറമ്പ ഗ്രാമപഞ്ചായത്ത് 62, പടന്ന ഗ്രാമപഞ്ചായത്ത് 34, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 72, വിവിധ കാരണങ്ങളാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 148 വീടുകളും പി. എം. എ. വൈ യില്‍ 20 വീടുകളുമടക്കം 501 വീടുകളുടെ നിര്‍മാണമാണ് ലൈഫ്- പി എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്.
ചെറുവത്തൂര്‍ പൂമാല ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സി. കൃഷ്ണന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം എം.എല്‍.എ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ തങ്കമ്മ -രാമസ്വാമി ദമ്പതികള്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. സജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ സുബൈദ, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗംഗാധര വാര്യര്‍,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി ബിന്ദു, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.വി സുനിത,ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി. വിജയന്‍, സ്ഥിരം സമിതി അധ്യക്ഷ മാധവി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. വിജയന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. സുധാകരന്‍, എ. കെ ചന്ദ്രന്‍,എന്‍. പി ദാമോദരന്‍, പി. പി അടിയോടി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം വല്‍സന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍ സ്വാഗതവും നീലേശ്വരം ജോയിന്റ് ബിഡിഒ കൃഷ്ണരാജ് നന്ദിയും പറഞ്ഞു .
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്,സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, അക്ഷയ കേന്ദ്രം, ഫിഷറീസ് വകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ,് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് വികസന വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യുവകുപ്പ്, ശുചിത്വമിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ, പബ്ലിക് റിലേഷന്‍ വകുപ്പ്, ലീഡ് ബാങ്ക് എന്നിവയുടെ സ്റ്റാളുകളും കുടുംബ സംഗമത്തില്‍ ഉണ്ടായിരുന്നു.
