
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെതിരായ കള്ളവോട്ട് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കല്യാശേരിയില്‍ രണ്ടിടങ്ങളിലാണ് കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവെന്നത്.

ഒരു ബൂത്തില്‍ ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്യുന്നതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. 69 ആം നമ്പര്‍ ബൂത്തിലെ 381 ആം നമ്പര്‍ വോട്ടര്‍ ലീഗ് പ്രവര്‍ത്തകനായ ഫായിസാണ് കള്ള വോട്ട് രേഖപ്പെടുത്തിയത്. ഇയാള്‍ 70 ആം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തിയിരുന്നു.
69 ആം ബൂത്തിലെ 76 ആം നമ്പര്‍ വോട്ടര്‍ ആഷിക് പല തവണ വോട്ട് രേഖപ്പെടുത്തുന്നതും കാണാം. മൂന്ന് തവണ കയറി ഇറങ്ങുന്നതും വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌ക്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണം ഉയര്‍ന്നത്.
