റോ സിനിമയുടെ “റെഡ് ബാന്‍ഡ്” ട്രെയിലര്‍ പുറത്തിറങ്ങി: മാംസദാഹിയായ യുവതിയെക്കുറിച്ചുള്ള സിനിമ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing റോ സിനിമയുടെ “റെഡ് ബാന്‍ഡ്” ട്രെയിലര്‍ പുറത്തിറങ്ങി: മാംസദാഹിയായ യുവതിയെക്കുറിച്ചുള്ള സിനിമ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

ഫ്രാന്‍സ്: “പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക” എന്ന മുന്നറിയിപ്പോടെ റോ സിനിമയുടെ ‘റെഡ് ബാന്‍ഡ്’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ടൊറാന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികളില്‍ ചിലര്‍ ബോധം കെട്ടു വീണത് അന്താരാഷ്ട്ര തലത്തില്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കി. തികച്ചും മിഡ്‌നൈറ്റ് മാഡ്‌നെസ്സ് വിഭാഗത്തില്‍ പെടുന്ന സിനിമയാണ് റോ.

ഇതിന് കാന്‍ ഫെസ്റ്റിവെലില്‍ ഫിപ്രസി പുരസ്‌കാരം ലഭിച്ചിരുന്നു. സസ്യാഹാരിയായ ഒരു പതിനാറുകാരി മുയലിന്റെ കരള്‍ കഴിച്ചതില്‍ പിന്നെ മനുഷ്യ മാംസദാഹിയായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഗാരന്‍സ് മാരിലിയര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

0Shares