
കാസർകോട്: റോഡിലൊഴുകിയ മീൻ വെള്ളം കാരണം സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്കേറ്റു. ഉത്തരദേശം ലേഖകൻ ഷാഫി തെരുവത്തിനാണ് പരിക്കേറ്റത്.

ഞായറാഴ്ച്ച രാവിലെ 11.30 ഓടെ പ്രസ് ക്ലബ്ബ് ജംഗ്ഷനിലാണ് അപകടം. പുതിയ ബസ് സ്റ്റാന്റിൽ നിന്നും ചെമനാട്ടെക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
