റെയില്‍വേ വികസനം ആവശ്യപ്പെട്ട് ഇന്നസെന്റ് എം.പി സത്യാഗ്രഹത്തിനിരിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing റെയില്‍വേ വികസനം ആവശ്യപ്പെട്ട് ഇന്നസെന്റ് എം.പി സത്യാഗ്രഹത്തിനിരിക്കുന്നു.

ചാലക്കുടി: പാലരുവി എക്‌സ്പ്രസിന് അങ്കമാലിയിലും ചാലക്കുടിയിലും റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നതുള്‍പ്പെടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യവുമായി ഇന്നസെന്റ് എം.പി സത്യാഗ്രഹം തുടങ്ങി.

2014 ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം ചാലക്കുടി മണ്ഡലത്തിലെ റെയില്‍വേ വികസനത്തിനായി സമഗ്ര നിര്‍ദേശം തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അടയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട ആവശ്യങ്ങള്‍ പോലും റെയില്‍വേ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് എം.പി സത്യാഗ്രഹത്തിനിരിക്കുന്നത്.

0Shares