കാസര്‍കോട്: മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട ചൂരി ജുമാമസ്ജിദ് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് യു എ പി എ ചേര്‍ത്ത് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ആവശ്യപ്പെട്ടു.

ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെമ്പര്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറര്‍ സഫറുള്ള ഹാജി, വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി.എം.എ ജലീല്‍, മണ്ഡലം പ്രസിഡന്റ് മൊയ്തീല്‍ ഹാജി ചാല തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.