റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിംലീഗ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം വ്യാഴാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിംലീഗ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം വ്യാഴാഴ്ച

കാസര്‍കോട്: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി മൃഗീയമായി കൊലപ്പെടുത്തിയ പഴയ ചൂരി ജുമാമസ്ജിദ് മുഹദ്ദിന്‍ റിയാസ് മൗലവിയുടെ അനാഥമായ കുടുംബത്തിന് വേണ്ടി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാകമ്മിറ്റി സ്വന്തമായി സ്ഥലമെടുത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ഡിസംമ്പര്‍ 21 ന് നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി റിയാസ് മൗലവിയുടെ ജന്മ സ്ഥലമായ കൊടക് കൊട്ടമ്പാടി ആസാദ് നഗറില്‍ 12,50,000 രൂപവില നല്‍കി വാങ്ങിയ സ്ഥലത്ത് 18 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തും. ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മുഖ്യാതിഥിയായിരിക്കും.

0Shares