കാസർകോട്: ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. മംഗളുരുവിൽനിന്നും തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന യാത്രികനാണ് ട്രെയിനില്‍ നിന്നും വീണ് ഗുരുതരാവസ്ഥയിലായത്. കുമ്പള ബന്തിയോട് റെയിൽവേ ട്രാക്കിനടുത്താണ് ഇയാൾ വീണുകിടന്നത്. കരച്ചിൽ കേട്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്. മംഗലാപുരം സെന്‍ട്രലില്‍ നിന്നും എടുത്ത ടിക്കറ്റാണ് ഇയാളുടെ കീശയിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. 
റയിൽവേ ട്രാക്കിൽ നിന്നും കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്; ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി