പെര്‍ള: വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തന രംഗത്തും നിഷ്‌കളങ്കതയെയും നിസ്വാര്‍ത്ഥതയെയും കാണിച്ച രാഷ്ട്രീയ മാതൃകയാണ് പി.ബി അബ്ദുല്‍ റസാഖ്. എം.എല്‍.എ. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിട്ടും എന്നും പാവങ്ങളുടെ കൂടെയാണ് അദ്ദേഹത്തെ ജനങ്ങള്‍ കണ്ടത്. ജയിപ്പിച്ച ജനങ്ങളോടും നാടിനോടു കൂറുപുലര്‍ത്തിയ ജനസേവകനായ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ യുടെ വിയോഗത്തിലൂടെ നഷ്ടമായത് മഞ്ചേശ്വരക്കാരുടെ സൗഭാഗ്യമാണെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് അനുസ്മരിച്ചു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ യുടെ ദേഹവിയോഗത്തില്‍ എന്‍മകജെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പെര്‍ള ടൗണില്‍ സംഘടിപ്പിച്ച സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയര്‍മാന്‍ ബി എസ് ഗംഭീര അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി സോമശേഖര്‍ ജെ.എസ്, പഞ്ചായത്ത് പ്രസിഡണ്ട് ശാരദ വൈ, വൈസ് പ്രസിഡണ്ട് സിദ്ദിഖ് ഹാജി ഖണ്ഡിക, വിവിധ കക്ഷി നേതാക്കളായ ശങ്കര്‍ റായ് മാസ്റ്റര്‍, നരസിംഹ പൂജാരി, ടി പ്രസാദ, സുബ്ബണ്ണ അല്‍വാ, വ്യാപാരി നേതാവ് ബി അബ്ദുല്‍ റഹിമാന്‍ പെര്‍ള, മിത്തുര്‍ പുരുഷോത്തമ ഭട്ട്, രവീന്ദ്രനാഥ് നായാക് ഷേണി, രാമകൃഷ്ണ കുതുവ, വിനോദ് അമേക്കള, ചന്ദ്രമോഹന്‍ കട്ടുകുക്കെ, സിദ്ദിഖ് വോളമോഗര്‍, ഷെരീഫ് എ കെ, ഷാഹുല്‍ ഹമീദ് അജിലാടുക, സജിത്ത റായ്, പഞ്ചായത്ത് മെമ്പര്‍മാരായ ഹനീഫ് നടുബായില്‍, ആയിഷ എ എ, ചന്ദ്രവത്തി, ജയശ്രീ കുലാല്‍, പുഷ്പ എം, അഷ്‌റഫ് മര്‍ത്യ തുടങ്ങിയവര്‍ സംസാരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ അബൂബക്കര്‍ പെരുദന സ്വാഗതവും, ഹമീദലി കന്തല്‍ നന്ദിയും പറഞ്ഞു.
‘റദ്ദുച്ച’; വിയോഗത്തിലൂടെ നഷ്ടമായത് മഞ്ചേശ്വരക്കാരുടെ സൗഭാഗ്യം: എ.കെ.എം അഷ്‌റഫ്