ബദിയടുക്ക: വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും നല്ല നിലയില്‍ പ്രോത്സാഹിപ്പിച്ച നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി.ബി അബ്ദുള്റസാക്കെന്ന് മാവിനകട്ട കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട്. ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി മാവിനകട്ട ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. പ്രശ്ങ്ങളും പ്രയാസങ്ങളും പറയാനും അത് കേള്‍ക്കണം പരിഹാരം കാണാനും എന്നും നില കൊണ്ട നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എന്‍ ബഡുവന്‍ കുഞ്ഞി അധ്യക്ഷനായി. മൂസ മുസ്ലിയാര് പ്രാര്‍ത്ഥന സദസിന്ന് നേതൃത്വം നല്കി. പി.ഡി.എ റഹ്മാന്, ഹസ്സന് നെക്കര, മുഹമ്മദ് കുഞ്ഞി കരോടി, ടി.എന്‍ അബ്ദുല്ല, ബി.എന്‍ അബ്ദുല്ല, എ.കെ സീദി കുഞ്ഞി, ഹസൈനാര്‍ തോട്ടം ഖലീല്‍ ആലങ്ങോള്, എന്‍.കെ ഹസ്സന്‍കുഞ്ഞി ഹാജി, ശരീഫ്, അബ്ദുല്‍ റഹിമാന്‍ സംസാരിച്ചു ഹമീദലി മാവിനകട്ട സ്വാഗതവും അബൂബക്കര്‍ എം.പി നന്ദിയും പറഞ്ഞു.
റദ്ദുച്ച പ്രോത്സാഹിപ്പിച്ചത് നന്മയെ: മാഹിന്‍ കേളോട്ട്