രുചി മാധുര്യം വിളമ്പി തൃക്കരിപ്പൂര്‍ പഞ്ചായത്തിൻ്റെ പാചക മത്സരം

  • Post category:local news
  • Reading time:1 min read
You are currently viewing രുചി മാധുര്യം വിളമ്പി തൃക്കരിപ്പൂര്‍ പഞ്ചായത്തിൻ്റെ  പാചക മത്സരം

തൃക്കരിപ്പൂര്‍: ഗ്രാമപഞ്ചായത്ത് പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തല പാചക മത്സരം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്തിലെ 39 അംഗന്‍വാടികളില്‍നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെയാണ് മത്സരത്തില്‍ പങ്കെടുപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടന പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഫൌസിയ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ അധ്യക്ഷനായി.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ് റീത്ത.കെ, വാര്‍ഡു മെമ്പര്‍മാരായ പി തമ്പാന്‍ നായര്‍, കെ.കെ. അമീര്‍, സിഡി.പി.ഒ. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജിഷ്മി പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.വി.ലതിക സ്വാഗതം പറഞ്ഞു. മത്സരത്തില്‍ ഒന്നാം സ്ഥാനം നബീഹ എ.ജി.സി (തങ്കയം എല്‍.പി എസ് അംഗന്‍വാടി), രണ്ടാംസ്ഥാനം മാജിദ എം.പി( തട്ടാണിച്ചേരി അംഗന്‍വാടി) എന്നിവര്‍ക്ക് ലഭിച്ചു.

0Shares